National News

25 Jan 2020 00:20 AM IST

Reporter-Leftclicknews

വിദ്യാർത്ഥി യൂണിയന്റെ ഹർജിയിൽ ജെഎൻയുവിന് കോടതി നോട്ടീസ്

ഫീസ് വർദ്ധനവിനെയും പരിഷ്‌കരിച്ച ഹോസ്റ്റൽ മാനുവലിനെയും ചോദ്യം ചെയ്ത് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജെഎൻയുവിന് നോട്ടീസ് അയച്ചു.

ഫീസ് വർദ്ധനവിനെയും പരിഷ്‌കരിച്ച ഹോസ്റ്റൽ മാനുവലിനെയും ചോദ്യം ചെയ്ത് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജെഎൻയുവിന് നോട്ടീസ് അയച്ചു. പുതിയ അധ്യയന വർഷത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ജെഎൻയു വിദ്യാർത്ഥികൾക്ക് പഴയ ഹോസ്റ്റൽ മാനുവൽ അനുസരിച്ച് രജിസ്റ്റർ ചെയ്യാൻ കോടതി അനുമതി നൽകി.

 

മാനവ വിഭവശേഷി മന്ത്രാലയത്തിനും യുജിസിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്റ്റുഡന്റസ് യൂണിയനുമായി ചർച്ച ചെയ്യാതെ ഹോസ്റ്റൽ മാനുവൽ പരിഷ്കരിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് യൂണിയൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഫീസ് വർദ്ധനവിനും ഹോസ്റ്റൽ മാനുവൽ പരിഷ്കരണത്തിനും എതിരെ മാസങ്ങളായി ജെഎൻയു വിദ്യാർത്ഥികൾ സമരത്തിലാണ്.


Reporter-Leftclicknews
JNU