17 Dec 2019 00:30 AM IST
പൗരത്വ ഭേദഗതി ബില്ലിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാക്കളും ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കും. സിനിമയുടെ സംവിധായകൻ സക്കറിയ ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ജൂറിയുടെ പ്രത്യേക പരാമർശവും നേടിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. രാജ്യത്തെയാകെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നത്തിൽ ശക്തമായ നിലപാടെടുത്ത സുഡാനിയുടെ അണിയറ പ്രവർത്തകർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. നദി റിമ കല്ലിങ്കൽ സുഡാനിയുടെ പ്രവർത്തകർക്ക് എഫ്ബിയിൽ പിന്തുണ അറിയിച്ചു.