23 Jul 2020 03:30 AM IST
സ്വർണ്ണക്കള്ളക്കടത്തു കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കേസെടുത്തു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഹവാല, കള്ളപ്പണ ഇടപാടുകളാണ് എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. കള്ളക്കടത്ത് കേസ് കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നതിനോടൊപ്പമാണ് എൻഫോഴ്സ്മെൻ്റ് വിഭാഗവും അന്വേഷണം നടത്തുക. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടർ പുറപ്പെടുവിച്ചു.
യുഎഇയിലും കേരളത്തിലും സ്വർണക്കടത്തുമായി ബന്ധമുള്ള നിരവധി പേർ എൻഐഎയുടെ നിരീക്ഷണത്തിലാണ്. സ്വർണക്കടത്തു വഴി സമ്പാദിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലും സിനിമാ നിർമ്മാണത്തിനും മുടക്കിയതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് സൂചന.