Kerala News

11 Jul 2020 00:00 AM IST

Reporter-Leftclicknews

സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ 14 ന് പരിഗണിക്കും

സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ 14ന് പരിഗണിക്കും.

സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ 14ന് പരിഗണിക്കും. കേസിലെ എഫ്ഐആർ നല്കണമെന്ന സ്വപ്നയുടെ അപേക്ഷ കോടതി അംഗീകരിച്ചു.

 

8 ന് സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്കുമ്പോൾ എൻ.ഐ.എ കേസ് ഏറ്റെടുത്തിരുന്നില്ല. ഓൺലൈനായാണ് സ്വപ്ന ഹർജി നല്കിയത്.

 

എൻ.ഐ.എ കേസിൽ യുഎപിഎ ചുമത്തിയതിനാൽ സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കാൻ പാടില്ലെന്ന് എൻഐഎ വാദിച്ചു. എഫ്.ഐ.ആർ ലദിച്ചാൽ മാത്രമേ വാദങ്ങൾ അവതരിപ്പിക്കാൻ കഴിയൂ എന്ന സൗമ്യയുടെ അഭിഭാഷകൻ്റെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി ജൂലൈ 14ന് പരിഗണിക്കാനായി കോടതി മാറ്റിയത്.


Reporter-Leftclicknews