മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സെയ്ക്ക് ഹിന്ദുമഹാസഭ ക്ഷേത്രം പണിയുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തറക്കല്ലിടൽ മഹാസഭയുടെ ദൗലത് ഗഞ്ച് പ്രദേശത്ത് നടന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നുകൊണ്ടാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം കത്ത് നിരസിച്ചു. തുടർന്ന് ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഹിന്ദുമഹാസഭ ക്ഷേത്ര നിർമ്മാണവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഹിന്ദുമഹാസഭയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. എന്തിനും ഏതിനും ഗാന്ധിയുടെ പേരും തത്വങ്ങളും പറയുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മനസിൽ ഗോഡ്സേയാണെന്ന് തെളിയിക്കുന്നതാണ് നടപടിയെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആരോപിച്ചു. സർക്കാരിന്റെ പിന്തുണ ഇല്ലാതെ ഹിന്ദു മഹാസഭക്ക് രാഷ്ട്രപിതാവിന്റെ ഘാതകന് ക്ഷേത്രം നിർമ്മിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു