National News

17 Nov 2018 17:10 PM IST

Reporter-Leftclicknews

വസുന്ധരയ്‌ക്കെതിരേ ജസ്വന്ത് സിംഗിന്റെ മകന്‍

ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത്‌സിംഗിന്റെ മകന്‍ മാന വേന്ദ്രസിംഗ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയ്ക്ക് എതിരേ മത്സരിക്കും.

ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത്‌സിംഗിന്റെ മകന്‍ മാന വേന്ദ്രസിംഗ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയ്ക്ക് എതിരേ മത്സരിക്കും. അടുത്തമാസം 7 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങുമെന്നുറപ്പായ ബി.ജെ.പിക്ക് കനത്ത ആഘാതമായി മാനവേന്ദ്രസിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം. നിലവില്‍ നിയമസഭാംഗമാണ് മാനവേന്ദ്രസിംഗ്.


രജപുത്ര വോട്ടുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ മാനവേന്ദ്രസിംഗിന് കഴിയുമെന്നാണ് പ്രതീക്ഷ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട ജസ്വന്ത്‌സിംഗ്, സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം 2014 ല്‍ ഒരു വീഴ്ചയെത്തുടര്‍ന്ന് കോമായിലാണ്. ജസ്വന്ത്‌സിംഗിനോട് ജനങ്ങള്‍ക്കുള്ള ആദരവും മാനവേന്ദ്രസിംഗിന്റെ സ്വാധീനവും തെരഞ്ഞെടുപ്പില്‍ പ്രയോജപ്പെടുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.


Reporter-Leftclicknews