Kannur
ചെങ്ങന്നൂരില്‍ കെ.എം.മാണിയുടെ വോട്ട് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഏതെങ്കിലും പാര്‍ട്ടിയോ വ്യക്തിയോ അല്ല, ഇടതുമുന്നണി നേതൃത്വമാണെന്ന് കോടിയേരി പറഞ്ഞു.
ചെങ്ങന്നൂരില്‍ ജയിക്കാന്‍ ഇടതുമുന്നണിക്ക് കെ.എം.മാണിയുടെ വോട്ട് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാനസെക്രട്ടറി.
മാണിയുടെ വോട്ട് വേണ്ട എന്ന കാനത്തിന്റെ അഭിപ്രായം, ഇടതുമുന്നണി ജയിക്കണമെന്ന് താല്പര്യമില്ലാത്തതുകൊണ്ടാണെന്ന് കെ.എം.മാണി ആരോപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടുകള്‍ സ്വീകരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ചെങ്ങന്നൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ അഭിപ്രായപ്പെടുകയുണ്ടായി.