Kerala News

16 Oct 2018 19:30 PM IST

\'മീടൂ\' ആരോപണ വിധേയൻ അവധിയിൽ

മീടൂ ക്യാമ്പയിന്റെ ഭാഗമായി ആരോപണ വിധേയനായ മലയാളി മാധ്യമ പ്രവർത്തകൻ അവധിയിൽ പ്രവേശിച്ചു.

മീടൂ ക്യാമ്പയിന്റെ ഭാഗമായി ആരോപണ വിധേയനായ മലയാളി മാധ്യമ പ്രവർത്തകൻ അവധിയിൽ പ്രവേശിച്ചു. 2019 ഡിസംബറിൽ 60 വയസ്സു തികയുന്ന മാധ്യമ പ്രrർത്തകൻ വിരമിക്കലിന് 2മാസം ബാക്കി നില്ക്കുമ്പോഴാണ് അവധിയിൽ പ്രവേശിക്കുന്നത്. ഒരു വർഷം കൂടി എക്സ്റ്റൻഷൻ നല്കാനായിരുന്നു നേരത്തേ മാനേജ്മെന്റ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ ആരോപണം വന്നതോടെ എക്സ്റ്റൻഷൻ നല്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

 

മാധ്യമ പ്രവർത്തകൻ അവധിയിൽ പോകുകയോ രാജിവയ്ക്കുകയോ ചെയ്യുന്നതോടെ അന്വേഷണം വേണമെന്ന ആവശ്യം ദുർബ്ബലമാകാൻ സാധ്യതയുണ്ട്. അന്വേഷണം നടക്കുകയാണെങ്കിൽ മൊഴി നല്കുമെന്ന് ആദ്യ വെളിപ്പെടുത്തൽ നടത്തിയ യാമിനി നായർ അറിയിച്ചിരുന്നു. ഇതിനിടയിൽ പ്രസ് ക്ലബ്ബിലെ ജേണലിസം വിദ്യാർത്ഥികളുടെ അധ്യാപന ചുമതലയിൽ നിന്ന് ആരോപണ വിധേയനെ മാറ്റി.