Kerala News

17 Oct 2018 00:05 AM IST

Reporter-Leftclicknews

റിവ്യൂ ഹര്‍ജി തീരുമാനം പിന്നീട് : ദേവസ്വം ബോഡ് ചര്‍ച്ച എങ്ങുമെത്തിയില്ല

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി തിരുവിതാം കൂര്‍ ദേവസ്വം ബോഡ് നടത്തിയ ചര്‍ച്ച കാര്യമായ തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞു.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി തിരുവിതാം കൂര്‍ ദേവസ്വം ബോഡ് നടത്തിയ ചര്‍ച്ച കാര്യമായ തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞു. ശബരിമല ക്ഷേത്രം തന്ത്രിമാരും പന്തളം രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയയില്‍ തൃപ്തരല്ല. സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കരുതെന്നും ദേവസ്വം ബോഡ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് പന്തളം കൊട്ടാരം കുടുംബാംഗങ്ങളും മറ്റുള്ളവരും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയോട് ദേവസ്വം ബോഡ് യോജിക്കുന്നില്ല എന്ന് പരസ്യമായി പറയണമെന്നും ചര്‍ച്ചയ്ക്ക് എത്തിയ സംഘടനകള്‍ ആവശ്യപ്പെട്ടു.


സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി വന്നെങ്കിലും 1991 ലെ സ്ത്രീ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഇപ്പോഴും നില നില്‍ക്കുന്നു എന്ന വിചിത്രമായ വാദം ചര്‍ച്ചയ്ക്ക് എത്തിയവര്‍ മുന്നോട്ടു വച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ദേവസ്വം ബോഡ് തയ്യാറായില്ല. നിയമവിദഗ്ദ്ധരുമായി ആലോചിച്ചതിനുശേഷം ഒക്‌ടോബര്‍ 19 ന് ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.




Reporter-Leftclicknews