Kerala News

21 Oct 2018 02:55 AM IST

സമരങ്ങളില്‍ പങ്കെടുത്തത് കാരണം : മഞ്ജുവിന് പ്രവേശനം നിഷേധിച്ചു

കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുവിന് ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതിന് പോലീസ് അനുമതി നിഷേധിച്ചു.

കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുവിന് ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതിന് പോലീസ് അനുമതി നിഷേധിച്ചു. സന്നിധാനത്തിലേക്ക് പോകുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. പിന്മാറാന്‍ തയ്യാറല്ലെന്ന് മഞ്ജു വ്യക്തമാക്കിയതോടെ പോലീസ് പ്രതിരോധത്തിലായി തുടര്‍ന്ന് അനുമതി നിഷേധിക്കാനുള്ള മാര്‍ഗ്ഗം തേടുകയായിരുന്നു പോലീസ്.

 

വിശ്വാസിയായ തനിക്ക് അനുമതി നിഷേധിച്ചാല്‍ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഞ്ജു പോലീസിന്റെ അറിയിച്ചു. ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് അനുസരിച്ച് മഞ്ജുവിന്റെ പശ്ചാത്തലം അന്വേഷിച്ച പോലീസ്, മഞ്ജു സംഘടനാ നേതാവും സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ക്രിമിനല്‍ കേസുകളുള്ളയാളും എന്ന നിലയില്‍  ശബരിമല സന്നിധാനത്തേക്ക് പോകുന്നതിന് അനുമതി നിഷേധിച്ചു.

 

ഒരു കാരണവശാലും പിന്‍വാങ്ങില്ല എന്ന ഉറച്ച നിലപാടിലാണ് മഞ്ജു. മഴ പെയ്യുന്നതുമൂലവും രാത്രിയാകുന്നതിനാലും ഇന്ന് കയറുന്നതില്‍ നിന്ന് പിന്മാറിയ മഞ്ജു നാളെ മല കയറും എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.