National News

റാഫേല്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ : ഫ്രാന്‍സ്

റാഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ സര്‍ക്കാരാണ് നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്ക്വാ ഹോളങ്.

റാഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ സര്‍ക്കാരാണ് നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്ക്വാ ഹോളങ്. ഫ്രാന്‍സിന് അക്കാര്യത്തില്‍ ഒരു പങ്കുമില്ലായിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. പങ്കാളിത്തം വഹിക്കാനുള്ള ഇന്ത്യന്‍ കമ്പനികളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഫ്രഞ്ച് കമ്പനികള്‍ക്കുണ്ടെന്നും അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഇടപെടാറില്ലെന്നും ഫ്രഞ്ച് സര്‍ക്കാരും അറിയിച്ചു. പങ്കാളിയാകാനുള്ള ഇന്ത്യന്‍ കമ്പനിയെ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണ്.


റാഫേല്‍ ഇടപാട് പ്രധാനമന്ത്രി നേരിട്ടാണ് നടത്തിയതെന്നും മോദി രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. സൈനികരെയാണ് പ്രധാനമന്ത്രി അപമാനിച്ചത്. രാജ്യത്തിന് 45000 കോടി രൂപ നഷ്ടം വരുത്തിയ റാഫേല്‍ ഇടപാട് അനില്‍ അംബാനിയും മോദിയും ചേര്‍ന്ന് നടത്തിയ കൊള്ളയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.