Kerala News

21 Oct 2018 00:20 AM IST

Reporter-Leftclicknews

രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ 21 ന് പരിഗണിക്കാനായി മാറ്റി

ഒക്ടോബർ 18 ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ 21ന് പരിഗണിക്കുന്നതിന് മാറ്റിവെച്ചു.

ഒക്ടോബർ 18 ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ 21ന് പരിഗണിക്കുന്നതിന് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പോലീസ് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് ജാമ്യാപേക്ഷ 21ന് പരിഗണിക്കാനായി മാറ്റിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ ഈശ്വർ കൊട്ടാരക്കര സബ്ജയിലിലാണുള്ളത്.

 

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ബന്ധുക്കൾ കോടതിയെ അറിയിച്ചു. എന്തിനാണ് നിരാഹാരമെന്ന് വ്യക്തമല്ല. അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാതിരുന്ന രാഹുൽ തീർത്തും ഭയചകിതനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കൾ ആവശ്യപെട്ടിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രി, കോലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എങ്ങോട്ടു കൊണ്ടുപോകണമെന്ന് അധികൃതർ തീരുമാനിച്ചിട്ടില്ല.

 

നിയമവിരുദ്ധമായി സംഘം ചേരൽ, കലാപത്തിൽ പങ്കെടുക്കുക, ക്രിമിനൽ ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുഹുലിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.

 


Reporter-Leftclicknews