29 Jul 2020 06:45 AM IST
സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം രാത്രി 8.30 മണിയോടെ എൻ.ഐ.എ വിട്ടയച്ചു. ശിവശങ്കറിനെ ഇന്ന് 10 മണിക്കൂറോളം എൻ.ഐ.എ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ പൂർത്തിയായതിനു ശേഷം എൻ.ഐ.എ ഓഫീസിൽ നിന്നു പുറത്തു വന്ന ശിവശങ്കർ സ്വന്തം വാഹനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
എൻ.ഐ.എയുടെ ചോദ്യം ചെയ്യലുമായി ശിവശങ്കർ പൂർണ്ണമായും സഹകരിച്ചതായി അദ്ദേഹത്തിൻ്റെ അഭിഭാഷകൻ എസ്.രാജീവ് അറിയിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ ശിവശങ്കറിനെ അന്വേഷണ ഏജൻസി വീണ്ടും വിളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ശിവശങ്കറിൻ്റെ അഭിഭാഷകൻ പറഞ്ഞു.