Sports

23 Oct 2019 22:15 PM IST

Reporter-Leftclicknews

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു.

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ യുടെ പ്രസിഡന്റായി ഇന്ന് ചുമതലയേറ്റു. ബി.സി.സി.ഐ യുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി.

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ യുടെ പ്രസിഡന്റായി ഇന്ന് ചുമതലയേറ്റു. സുപ്രീം കോടതി മുൻ സിഎജി വിനോദ്‌റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ 33 മാസത്തെ ഭരണത്തിനൊടുവിലാണ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരം എല്ക്കുന്നത്. ബി.സി.സി.ഐ യുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി.

 

ഒൻപതു മാസം മാത്രമേ പദവിയിൽ തുടരാൻ ഗാംഗുലിയ്ക്ക് സാധിക്കുകയുള്ളു. പുതിയ ഭരണഘടന അനുസരിച്ച് തുടർച്ചയായി ആറുവർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പ്രസിഡന്റ് എന്നീ സ്ഥാനത്തുണ്ടായിരുന്ന ഗാംഗുലി ജൂലൈ അവസാനം സ്ഥാനം ഒഴിയേണ്ടിവരും.

 

എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് സെക്രട്ടറി. കേന്ദ്ര ധനകാര്യ സഹമന്ത്രിയും മുൻ ബി.സി.സി.ഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരു‍ൺ ധൂമൽ ആണ് ട്രഷറർ. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ബി.സി.സി.ഐ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോർജ്.


Reporter-Leftclicknews