15 Oct 2019 02:20 AM IST
ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. വന്‍വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ഗാംഗുലി കോച്ച് എന്ന നിലയിലും ബി.സി.സി.ഐ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലും ശോഭിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബി.സി.സി.ഐ സെക്രട്ടറി. കേന്ദ്ര ധനകാര്യമന്ത്രിയും ബി.സി.സി.ഐ മുന്‍ പ്രസിഡന്റുമായ അനുരാഗ് ഥാക്കൂറിന്റെ ഇളയ സഹോദരനായ അരുണ്‍ ധൂമലാണ് പുതിയ ട്രഷറര്‍. ബി.സി.സി.ഐ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങി 8 ഭാരവാഹികളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.