Specials

21:25 PM IST

സർക്കാരിനെതിരായ പ്രസ്താവന : ജേക്കബ് തോമസിന് സസ്‌പെൻഷൻ

സർക്കാരിനെതിരായ രൂക്ഷ വിമർശനത്തിൽ ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസിന് സസ്‌പെൻഷൻ. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് ജേക്കബ് തോമസിന്റെ പ്രസ്താവനയാണ് സസ്പെൻഷനിലേക്ക് നയിച്ചത്.

 സർക്കാരിനെതിരായ രൂക്ഷ വിമർശനത്തിൽ ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസിന് സസ്‌പെൻഷൻ. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് ജേക്കബ് തോമസിന്റെ പ്രസ്താവനയാണ് സസ്പെൻഷനിലേക്ക് നയിച്ചത്. എന്നാൽ ഉത്തരവ് ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഡിസംബർ 9 നു അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൽ നടത്തിയ സെമിനാറിലായിരുന്നു ജേക്കബ് തോമസ് സർക്കാരിനെതിരായ പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നും അതിനാൽ അഴിമതിക്കെതിരെ പ്രതികരിക്കാൻ ജനങ്ങൾ മടിക്കുന്നത് അതുകൊണ്ടാണെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്. അഴിമതിക്കാർ ഇവിടെയുണ്ട്. അവർ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട് അതിനാൽ അഴിമതി വിരുദ്ധരെ നിശ്ശബ്ദരാക്കും. ഇപ്പോൾ അധികൃതർക്കും ജനങ്ങൾക്കും ഇടയിൽ ഒരു ഭിത്തിയുണ്ട്. അതിനാൽ അവരുടെ അടുത്തേക്ക് ചെന്നാൽ ഓടിക്കും. തുടങ്ങി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ജേക്കബ് തോമസ് ഉന്നയിച്ചത്. ജേക്കബ് തോമസിന്റെ പരാമർശം സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. ഒരു ഘട്ടത്തിൽ ജേക്കബ് തോമസിനെ ശക്തമായി പിന്തുണച്ചിരുന്ന മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്താണ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത് എന്നതാണ് ശ്രദ്ധേയം.