Sports

30 Oct 2019 01:10 AM IST

Reporter-Leftclicknews

വിരാട് കോഹ്‌ലിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും തീവ്രവാദ ഭീഷണി

ബംഗ്ലാദേശിനെതിരായ 20-20 പരമ്പര കളിയ്ക്കാൻ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വധഭീഷണി. ദേശീയ അന്വേഷണ ഏജൻസിക്കാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ എന്ന സംഘടയുടെ കത്ത് ലഭിച്ചത്

ബംഗ്ലാദേശിനെതിരായ 20-20 പരമ്പര കളിയ്ക്കാൻ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വധഭീഷണി. ദേശീയ അന്വേഷണ ഏജൻസിക്കാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ എന്ന സംഘടയുടെ കത്ത് ലഭിച്ചത്. ന്യൂ ഡൽഹി അരുൺ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിൽ, 20-20യ്ക്കിടെ വിരാട് കോഹ്‍ലിയെയും പ്രമുഖ രാഷ്ട്രീയപ്രവർത്തകരെയും വധിക്കുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

 

കത്ത് ലഭിച്ചതിനെത്തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷയും കളിക്കാരുടെ സുരക്ഷാസംവിധാനവും ശക്തമാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഡൽഹി പോലീസിന് ലഭിച്ച വിവരം അനുസരിച്ച് കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, അമിത് ഷാ മറ്റുചില ബി.ജെ.പി നേതാക്കൾ എന്നിവരുടെയും പേരുകൾ ഉണ്ട്. എൻ.ഐ.എ കത്ത് ബി.സി.സി.ഐക്കും ഡൽഹി പോലീസിനും കൈമാറി.


Reporter-Leftclicknews