LAW

16:50 PM IST

സുപ്രീം കോടതിയുടെ വിമശനത്തിന് പുല്ലുവില ; പത്മാവതിക്കെതിരെ നിതീഷും

പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

padna

പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അക്കാര്യത്തില്‍ വ്യക്തത വരുത്താതെ സിനിമ ബീഹാറില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സെന്‍ട്രല്‍ ബോഡ് ഒഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ പരിഗണനയിലിരിക്കുന്ന സിനിമയെക്കുറിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവര്‍ അഭിപ്രായ പ്രകടനം നടത്തുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. റാണി പത്മിനി നൃത്തം ചെയ്യുന്നതായി സിനിമയില്‍ ചിത്രീകരിച്ചത് തെറ്റാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. പത്മാവതി സിനിമ തങ്ങളുടെ സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍. ഉത്തര്‍പ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ എന്നിവരാണ് പത്മാവതിക്കെതിരേ രംഗത്തു വന്ന മറ്റു മുഖ്യമന്ത്രിമാര്‍. ഈ മുഖ്യമന്ത്രിമാരുടെ പ്രസ്താവനകളെയാണ് സുപ്രീംകോടതി ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത്.