Culture

31 Jan 2020 22:50 PM IST

Balachandran Chullikkad

കഥാകൃത്തുക്കളിൽ ആചാര്യന്മാരും ശിഷ്യരുമില്ല

ഒരു ചെറുകഥാകൃത്തും പുതുതലമുറയെ നയിക്കാനോ പ്രോൽസാഹിപ്പിക്കാനോ ചെന്ന് അവരെക്കൊണ്ട് സ്വന്തം പല്ലക്കു ചുമപ്പിക്കുന്നില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്.

ചെറുകഥാകൃത്തുക്കൾ ചവറ്റിലക്കിളികളെപ്പോലെയോ കഴുതപ്പുലികളെപ്പോലെയോ സംഘംചേർന്ന് ഇരതേടുന്നവരല്ല. പരുന്തിനെയോ പാമ്പിനെയോ പോലെ ഒറ്റയ്ക്ക് ഇരതേടുന്നവരാണ്.

 

അവർ കുരങ്ങുകളെപ്പോലെ പരസ്പരം ചൊറിയാറില്ല. അവർക്കിടയിൽ ആചാര്യന്മാരും ശിഷ്യരുമില്ല. നേതാക്കളും അനുയായികളുമില്ല. ജന്മിമാരും കുടിയാന്മാരുമില്ല. മാഷമ്മാരും കുട്ടികളുമില്ല. യജമാനന്മാരും ആശ്രിതരും അലവലാതികളായ കവലച്ചട്ടമ്പികളും ഇല്ല. പരിഹാസ്യമായ അവകാശവാദങ്ങളില്ല. അവർക്കിടയിൽ മന്ദബുദ്ധികൾ തീരെ കുറവാണ്.

 

ഒരു ചെറുകഥാകൃത്തും പുതുതലമുറയെ നയിക്കാനോ പ്രോൽസാഹിപ്പിക്കാനോ ചെന്ന് അവരെക്കൊണ്ട് സ്വന്തം പല്ലക്കു ചുമപ്പിക്കുന്നില്ല. കഥാകൃത്തുക്കൾ കഥയെഴുതുന്നു. വായനക്കാർ വായിക്കുന്നു. കഥാകൃത്തുക്കളേ, നിങ്ങൾ പുലർത്തുന്ന ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും എന്റെ വിനീതമായ ആദരം.


Balachandran Chullikkad