Kerala News

28 Jul 2020 03:30 AM IST

Reporter-Leftclicknews

പിണറായി സർക്കാരിനെ മറിച്ചിടാൻ ബിജെപി - യുഡിഎഫ് ശ്രമം : യെച്ചൂരി

സ്വർണ്ണക്കള്ളക്കടത്ത് കേസ് മുൻനിർത്തി കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നതെന്ന് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സ്വർണ്ണക്കള്ളക്കടത്ത് കേസ് മുൻനിർത്തി കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നതെന്ന് സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ (എം) കേന്ദ്രക്കമ്മിറ്റിയുടെ വിർച്വൽ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള സർക്കാർ കൈവരിച്ച നേട്ടങ്ങളിൽ പരിഭ്രാന്തരായ ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് സംസ്ഥാന സർക്കാരിനെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തും.

 

സ്വർണ്ണക്കള്ളക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുകയാണ്. എൻ.ഐ.എ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമപ്രകാരം ശിക്ഷിക്കട്ടെ. ഇതിനെ മറയാക്കി, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നായിരുന്നു കൺസൽട്ടൻസി സംബന്ധിച്ച ചോദ്യങ്ങളോട് യെച്ചൂരിയുടെ പ്രതികരണം

 


Reporter-Leftclicknews