Specials

18 May 2020 07:10 AM IST

Reporter-Leftclicknews

വെറ്റിനറി ഡോക്ടർമാരുടെ ലോക് ഡൗൺ വീഡിയോ ശ്രദ്ധ നേടുന്നു

ലോക് ഡൗൺ കാലത്ത് കേരളത്തിലെ ഒരു സംഘം വെറ്റിനറി ഡോക്ടർമാർ തങ്ങളുടെ നൃത്തം വീഡിയോയിൽ പകർത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ലോക് ഡൗൺ മൂലം വീടുകളിൽ അടച്ചിരിക്കേണ്ടി വരികയും അത്യാവശ്യത്തിന് പുറത്തിറങ്ങേണ്ടി വന്നാൽ സാമൂഹിക അകലം പാലിക്കാൻ നിർബ്ബന്ധിതരാകുകയും ചെയ്യുന്ന മനുഷ്യർ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. പലരും സമ്മർദ്ദത്തെ നേരിടാനാകാതെ അതിന് അടിപ്പെടുമ്പോൾ കോവിഡ് 19 രോഗവും ലോക് ഡൗണും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളെ ക്രിയാത്മകമായി അതിജീവിക്കാനുള്ള ശ്രമങ്ങൾ ലോകത്തെവിടെയും നടക്കുന്നുണ്ട്.

 

സംസ്ഥാനത്ത് അവശ്യ സർവീസ് വിഭാഗത്തിൽ പെടുന്ന വെറ്റിനറി ഡോക്ടർമാർ ലോക് ഡൌൺ കാലത്തും ജോലി ചെയ്യുന്നതോടൊപ്പം ഒരു വീഡിയോയിലൂടെ ലോക് ഡൗൺ കാലത്തെ സർഗ്ഗാത്മകമാക്കാനും ശ്രമിക്കുന്നു. മണ്ണുത്തി വെറ്റിനറി കോളേജിലെ 2000 അഡ്മിഷൻറ ബാച്ചിലെ ഡോക്ടർമാർ തങ്ങളുടെ നൃത്തത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചത് വലിയ ശ്രദ്ധ നേടുകയാണ്.

 

മാർച്ച് മാസത്തിൽ ഇവരുടെ ബാച്ചിന്റെ ഇരുപതാം വർഷം പ്രമാണിച്ചുള്ള കൂടിച്ചേരൽ തീരുമാനിച്ചിരുന്നതാണ്. ലോക് ഡൌൺ മൂലം അത് മാറ്റിവെക്കേണ്ടി വന്നു. ഇനി ഉടനെ ഒരു കൂടിച്ചേരൽ സാധ്യമാവില്ല എന്ന ബോധ്യത്തിലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിക്കുന്നത്.

 

 


Reporter-Leftclicknews