Sports

31 Oct 2019 01:30 AM IST

Reporter-Leftclicknews

വാതുവയ്പു ബന്ധം : വാട്സ്ആപ്പ് സന്ദേശങ്ങൾ ഐ.സി.സി പുറത്തുവിട്ടു

വാതുവയ്‌പുനീക്കത്തെകുറിച്ച് അറിഞ്ഞിട്ടും ഐ.സി.സി യുടെ അഴിമതിവിഭാഗത്തിനെ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയതിനാൽ രണ്ടുവർഷത്തെ വിലക്കു നേരിടുന്ന ബംഗ്ലാദേശ് താരം ഷാകിബ് അൽ ഹസനും വാതുവയ്പുകാരനുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഐ.സി.സി പുറത്തുവിട്ടു. ഐ.സി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സന്ദേശങ്ങൾ പുറത്തുവിട്ടത്.

റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം ജനുവരി 19ന് വാതുവയ്പുകാരനായ ദീപക് അഗർവാളെന്നയാൾ അന്നത്തെ കളിയിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനം അറിയിച്ചയച്ച സന്ദേശത്തിലെ വരികളാണ് ഷാകിബിനെ കുടുക്കിയത്. 'ഇത്തവണ നമ്മൾ പണിതുടങ്ങുന്നുണ്ടോ അതോ ഐപിഎൽ വരെ കാത്തിരിക്കണോ' എന്നാണ് സന്ദേശത്തിൽ ചോദിച്ചിരുന്നത്. ഇതിനുമുൻപും പല സന്ദേശങ്ങളും ലഭിച്ചിരുന്നതായും അവ മൊബൈലിൽ നിന്ന് നീക്കം ചെയ്തതായും ഷാകിബ് ഐ.സി.സി യുടെ അഴിമതിവിരുദ്ധ വിഭാഗത്തിനുമുന്പാകെ സമ്മതിച്ചു.

ഐ.സി.സി യുടെ തീരുമാനം പുറത്തുവന്നതിന് പിന്നോടിയായി ഷാകിബിന്റെ പേരിൽ സഹതാപതരംഗം ശക്തമായിരിക്കുകയാണിപ്പോൾ. ഷാക്കിബിന് പിന്തുണയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. എന്നാൽ ഷാക്കിബിന് ലഭിച്ച ശിക്ഷയെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

Reporter-Leftclicknews