Columns

19 Jul 2020 01:20 AM IST

J Raghu

ഹിന്ദു ഫാസിസ്റ്റുകൾ പെരിയാറിനെ പേടിക്കുന്നത് എന്തുകൊണ്ട്?

രാഷ്ട്രീയവും സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ ആക്രമണങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ഹിന്ദു ഫാസിസ്റ്റുകൾ പെരിയാറിൻ്റെ പ്രതിമയെ ആക്രമിക്കുന്നതു പോലുള്ള നഗ്നമായ അക്രമത്തിലേക്കും ഭീകര പ്രവർത്തനത്തിലേക്കും തിരിയുന്നത്. ഇതു വച്ചുപൊറുപ്പിക്കാൻ പാടില്ല.

ആഗോള ഭീകര സംഘടനയായ ആർ.എസ്.എസ്സിന് പേടിസ്വപ്നമായ ഏതെങ്കിലുമൊരു ജനത ഇന്ത്യയിലുണ്ടെങ്കിൽ, അത് തമിഴരാണ്. ഉത്തരേന്ത്യൻ സവർണ ഹിന്ദു ഫാസിസത്തെ പ്രതിരോധിക്കുന്ന ആത്മാഭിമാനത്തിലേക്കും അഹൈന്ദവമായ സ്വത്വ ബോധത്തിലേക്കും തമിഴ് ജനതയെ ഉയർത്തിയത് പെരിയാറാണ്. ഈ അഹൈന്ദവ പൈതൃകത്തെ തമിഴരുടെ വർത്തമാന ബോധത്തിൽ ജ്വലിപ്പിച്ചു നിർത്തുന്ന പെരിയാറിൻ്റെ ചിഹ്നങ്ങളും പ്രതീകങ്ങളും ആർ.എസ്.എസുകാരെ പ്രകോപിപ്പിക്കുന്നത് അതുകൊണ്ടാണ്. കോയമ്പത്തൂരിൽ പെരിയാറിൻ്റെ പ്രതിമയെ വികൃതമാക്കിയ ആർ.എസ്.എസുകാർ വാസ്തവത്തിൽ, തമിഴ് ജനതയുടെ ആത്മാഭിമാനത്തെയാണ് അപമാനിച്ചിരിക്കുന്നത്.

 

കാവി പെയ്ൻ്റ് കൊണ്ട് പെരിയാർ പ്രതിമയെ വികലമാക്കിയ ഈ നടപടിയെ ഒറ്റപ്പെട്ട നശീകരണ പ്രവൃത്തിയായി കാണാനാവില്ല. അധികാരത്തിൻ്റെ പിൻബലം കൊണ്ട് ഇന്ത്യയെ അതിവേഗം കാവിവൽക്കരിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു ഫാസിസം, പക്ഷെ തമിഴ് ജനതയുടെ ദ്രാവിഡ പാരമ്പര്യത്തിനു മുന്നിൽ മാത്രം പരാജയപ്പെടുന്നു.

 

രാഷ്ട്രീയ- സാംസ്കാരിക-പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ഹിന്ദു ഫാസിസ്റ്റുകൾ നഗ്നമായ അക്രമത്തിലേക്കും ഭീകര പ്രവർത്തനത്തിലേക്കും തിരിയുന്നത്. ഭീകരതയിലൂടെ തമിഴരുടെ ദ്രാവിഡ പാരമ്പര്യത്തെയും ആത്മാഭിമാനത്തെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ ഇനിയും വെച്ച് പൊറുപ്പിക്കരുത്.

 

ഒരു ജനതയുടെ പാരമ്പര്യത്തിനും ആത്മാഭിമാനത്തിനുമെതിരായ ആക്രമണത്തെ സാംസ്കാരിക- വംശീയ ഹത്യയായിട്ടാണ് കാണേണ്ടത്. തമിഴ് ചരിത്രവും സംസ്കാരവും ഇത്തരമൊരു ഹത്യ നേരിടുമ്പോൾ ദ്രാവിഡ പാർട്ടികൾ കക്ഷിവ്യത്യാസം മറന്ന് ഒന്നിക്കാൻ തയ്യാറാകണം. സാംസ്കാരിക വംശീയഹത്യകളെ ഒരു ജനത നേരിടേണ്ടത് പോലീസ് പരാതികൾ കൊണ്ടല്ല. മറിച്ച് ഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന ഹിന്ദു ഫാസിസ്റ്റുകളെ തമിഴകത്ത് നിന്ന് ഉന്മൂലനം ചെയ്തു കൊണ്ടായിരിക്കണം. ഹിന്ദു ഫാസിസത്തിനെതിരായ ഏത് റവലൂഷണറി വയലൻസും ന്യായമാണ്.


J Raghu