Kerala News

28 Jul 2020 04:00 AM IST

Reporter-Leftclicknews

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 483 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 483 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതിൽ 35 പേരുടെ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91 പേർ മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരാണ്. 43 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് മൂലം കോഴിക്കോട്ട് മുഹമ്മദ് ( 61), കോട്ടയത്ത് ഔസേഫ് (85) എന്നിവർ ഇന്ന് മരണമടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.

 

തിരുവനന്തപുരം - 161, മലപ്പുറം - 86, ഇടുക്കി 70, കോഴിക്കോട്- 68, കോട്ടയം - 59, പാലക്കാട് - 41, തൃശൂർ - 40, കണ്ണൂർ - 38, കാസർകോട്- 38, ആലപ്പുഴ-30, കൊല്ലം - 22, പത്തനംതിട്ട - 17, വയനാട്-17, എറണാകുളം- 15 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

സംസ്ഥാനത്ത് ഇന്ന് 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം - 65, കൊല്ലം- 57, പത്തനംതിട്ട - 49, ആലപ്പുഴ-150, കോട്ടയം - 13, ഇടുക്കി - 25, എറണാകുളം- 69, തൃശൂർ - 45, പാലക്കാട് - 9, മലപ്പുറം - 88, കോഴിക്കോട്-41, വയനാട്- 49, കണ്ണൂർ - 32, കാസർകോട് - 53 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

സംസ്ഥാനത്ത് ഇതുവരെ 19727 പേർക്കാണ് കോവിഡ് ബാധിച്ചത്. 9611 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 155148 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 1237 പേരെ നിരീക്ഷണത്തിനായി ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Reporter-Leftclicknews