25 Jul 2020 04:05 AM IST
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽ ആളുകൾ രോഗമുക്തരായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 4 പേർ കോവിഡ് മൂലം മരണമടഞ്ഞു. 885 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ 724 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 56 പേരുടെ രോഗബാധയുടെ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 68 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 24 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.
തിരുവനന്തപുരം - 167, കൊല്ലം-133, കാസർകോട് - 156, കോഴിക്കോട്- 82. എറണാകുളം- 69, മലപ്പുറം-58, പാലക്കാട് - 58, കോട്ടയം - 50, ആലപ്പുഴ-44, തൃശൂർ-33, ഇടുക്കി-29, പത്തനംതിട്ട - 23, കണ്ണൂർ - 18, വയനാട്-15 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
968 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടി. തിരുവനന്തപുരം - 101., കൊല്ലം-54, പത്തനംതിട്ട - 81, ആലപ്പുഴ- 49, കോട്ടയം - 74, ഇടുക്കി - 96, എറണാകുളം- 151, തൃശൂർ - 12, പാലക്കാട് - 63, മലപ്പുറം - 24, കോഴിക്കോട്- 66, വയനാട്- 21, കണ്ണൂർ - 108, കാസർകോട് - 68 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 16995 പേർക്കാണ് രോഗം ബാധിച്ചത്. 937 l പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ 156767 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 1346 പേരെ നിരീക്ഷണത്തിനായി ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.