24 Jul 2020 04:05 AM IST
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. 5 പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇന്ന് 798 പേർക്ക് സമ്പർക്കം മൂലം രോഗം ബാധിച്ചു. ഇതിൽ 65 പേരുടെ രോഗബാധയുടെ ഉറവിടം അറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 115 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.
തിരുവനന്തപുരം - 222, കൊല്ലം- 106, എറണാകുളം- 100, മലപ്പുറം - 89, തൃശൂർ-83, ആലപ്പുഴ- 82, കോട്ടയം - 80, കോഴിക്കോട്- 67, ഇടുക്കി - 63, കണ്ണൂർ - 51, പാലക്കാട് - 51, കാസർകോട് - 47, പത്തനംതിട്ട - 27, വയനാട് - 8 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
437 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം- 60, കൊല്ലം-31, ആലപ്പുഴ- 39, കോട്ടയം-25, ഇടുക്കി - 22, എറണാകുളം- 95, തൃശൂർ-21, പാലക്കാട് - 45, മലപ്പുറം- 30, കോഴിക്കോട്-16, വയനാട്-5, കണ്ണൂർ - 7, കാസർകോട് -36 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 16110 പേർക്കാണ് കോവിഡ് ബാധിച്ചത്. 9458 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ 158117 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 9354 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 1070 പേരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.