National News

24 Jul 2020 02:05 AM IST

Reporter-Leftclicknews

ജാർഖണ്ഡിൽ മാസ്ക് ധരിക്കാത്തവർക്ക് 1 ലക്ഷം രൂപ പിഴ

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും റോഡിലും പൊതുസ്ഥലങ്ങളിലും തുപ്പുകയും ചെയ്യുന്നവർക്ക് 1 ലക്ഷം രൂപ വരെ പിഴയും 2 വർഷം വരെ തടവും ശിക്ഷ നല്കുന്ന നിയമനിർമ്മാണം നടത്താൻ ജാർഖണ്ഡ് മന്ത്രിസഭ തീരുമാനിച്ചു.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും റോഡിലും പൊതുസ്ഥലങ്ങളിലും തുപ്പുകയും ചെയ്യുന്നവർക്ക് 1 ലക്ഷം രൂപ വരെ പിഴയും 2 വർഷം വരെ തടവും ശിക്ഷ നല്കുന്ന നിയമനിർമ്മാണം നടത്താൻ ജാർഖണ്ഡ് മന്ത്രിസഭ തീരുമാനിച്ചു. ജനങ്ങൾ ശാരീരിക അകലം പാലിക്കാതിരിക്കുന്നതും മാസ്ക് ധരിക്കാത്തതും ശുചിത്വം പാലിക്കാത്തതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്നും, സ്വയം നിയന്ത്രണം പാലിക്കാത്തവരെ കടുത്ത ശിക്ഷയിലൂടെ മാത്രമേ പിന്തിരിപ്പിക്കാൻ കഴിയൂ എന്നും സംസ്ഥാന മന്ത്രിസഭ വിലയിരുത്തി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പു നല്കുന്ന ജാർഖണ്ഡ് സാംക്രമിക രോഗ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നല്കി.

 

രാജ്യത്തെ കോവിഡ് രോഗികളിൽ 54 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് 20 ജില്ലകളിലാണ്. ഡൽഹി, മുംബൈ, ചെന്നൈ, താനെ, പൂന, ബംഗളുരു (അർബൻ), അഹമ്മദബാദ്, കൽക്കത്ത, നാസിക്, മധുര, ഔറംഗബാദ്, 24 പർഗാനാസ് തുടങ്ങിയവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ചെന്നൈയിൽ തമിഴ് നാട് രാജ്ഭവനിലെ 84 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ, രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതോടെ കോവിഡ് രോഗം ഇല്ലാതാകുമെന്ന് മധ്യപ്രദേശ് നിയമസഭ പ്രോടേം സ്പീക്കർ നടത്തിയ പ്രസ്താവന, കോവിഡിനെതിരായ പ്രവർത്തനങ്ങളുടെ പ്രവർത്തനത്തിന് ഫലിതം പകർന്നു.


Reporter-Leftclicknews