Kerala News

21 Oct 2018 00:30 AM IST

Reporter-Leftclicknews

ബി.ജെ.പി നൂറുപേരെ പ്രതീക്ഷിച്ചു ; അറസ്റ്റു വരിക്കാന്‍ 6 പേര്‍ മാത്രം

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ വലിയ പ്രവര്‍ത്തകനിരയെ അണി നിരത്താന്‍ ബി.ജെ.പി പദ്ധതിയിട്ടെങ്കിലും പങ്കെടുക്കാന്‍ ആളില്ലാത്തതിനാല്‍ പദ്ധതി പൊളിഞ്ഞു.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ വലിയ പ്രവര്‍ത്തകനിരയെ അണി നിരത്താന്‍ ബി.ജെ.പി പദ്ധതിയിട്ടെങ്കിലും പങ്കെടുക്കാന്‍ ആളില്ലാത്തതിനാല്‍ പദ്ധതി പൊളിഞ്ഞു. നിരോധനം ലംഘിച്ചത് 6 ബി.ജെപി നേതാക്കള്‍ മാത്രമാണ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, സെക്രട്ടറി ജെ.ആര്‍.പത്മകുമാര്‍ എന്നിവരുള്‍പ്പെടെ 6 പേരാണ് ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരെന്ന വ്യാജേന നിലയ്ക്കലെത്തി നിരോധനം ലംഘിച്ചത്. ഇരുമുടിക്കെട്ടുമായി എത്തിയവരെ തടയാന്‍ പോലീസിനു കഴിഞ്ഞില്ല. 3 കാറുകളിലായി എത്തിയ 6 പേര്‍ റോഡിന്റെ നടുക്കിരുന്ന് ശരണം വിളിക്കുകയായിരുന്നു. 3 മണിയോടടുത്ത് നിരോധനം ലംഘിച്ചവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

 

ഒക്ടബര്‍ 18 ന് 41 ദിവസത്തെ വ്രതത്തിന്റെ പ്രതീകമെന്ന നിലയില്‍ 41 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചെങ്കിലും 6 പേര്‍ മാത്രമാണ് അന്നും നിരോധനാജ്ഞ ലംഘിക്കാനുണ്ടായത്. പ്രതിഷേധത്തിനെത്തിയത് അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായതിനാല്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ബി.ജെ.പി നേതൃത്വം. അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും സാധാരണ പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. അറസ്റ്റ് വരിക്കാന്‍ തയ്യാറാകുന്ന പലരും അറിയപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ പ്രതികളായതിനാല്‍ അവരെ ഉള്‍പ്പെടുത്താനും കഴിയുന്നില്ല.

 


Reporter-Leftclicknews