21:56 PM IST
sreenagar
ഭീകര മുസ്ലീം സംഘടനയായ അല്‍-ഖ്വയ്ദ വീണ്ടം ഇന്ത്യക്കെതിരെ. കാശ്മീരില്‍ വിജയിക്കാന്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കണമെന്ന് അല്‍-ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്തു. അല്‍-ഖ്വയ്ദയുടെ ഉപഭൂഖണ്ഡത്തിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദ് ആക്രമണ ആഹ്വാനം നടത്തുന്ന വീഡിയോ പുറത്തുവന്നു. പുതിയ ഭീകരസംഘടനയായ അല്‍-ഖ്വരാര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യം പ്രഖ്യാപിച്ച ദിവസം തന്നെയാണ് അല്‍-ഖ്വയ്ദയുടെയും വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജിഹാദിസ്റ്റ് ഗ്രൂപ്പുകളില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് വീഡിയോ എത്തിയത്. കാശ്മീരില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് ആറു ലക്ഷം പട്ടാളക്കാരെയാണ്. കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കാശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ ഇവിടേക്ക് തിരിക്കാമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിഹാദി പ്രസ്ഥാനം ശക്തമാക്കണമെന്നും പ്രദേശത്തെ മുഴുവന്‍ ആളുകളും കാശ്മീരി ജനതയുടെ പിന്നില്‍ അണി നിരക്കണമെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നു. അമേരിക്ക ലോകമെമ്പാടും സ്വയം സുരക്ഷിതരാകാന്‍ ബുദ്ധിമുട്ടുകയാണ്. ഇതിനു സമാനമായി ഇന്ത്യന്‍ സൈന്യത്തിന്റെയും മോദി സര്‍ക്കാരിന്റെയും സമാധാനപൂര്‍ണ ലോകം യുദ്ധക്കളമാക്കണമെന്നും വീഡിയോയില്‍ അല്‍-ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്നു.