Kerala News

10 Dec 2018 14:35 PM IST

Reporter-Leftclicknews

തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ.

സെക്രട്ടറിയേറ്റിനു മുന്നിൽ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരെ പോലീസ് മർദ്ദിച്ചു എന്നാരോപിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ശബരിമല വിഷയത്തിൽ ബിജെപി നടത്തി വരുന്ന സമരം പരാജയപ്പെടുന്ന സാഹചര്യത്തിൽ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ ബി.ജെ.പി നേതാക്കൾ തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കെയാണ് നാളെ തിരുവനതപുരം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.


Reporter-Leftclicknews