Bengaluru
ബൊപ്പയ്യയുടെ അധ്യക്ഷതയില്‍ കര്‍ണാടക നിയമസഭാ സമ്മേളനം ആരംഭിച്ചു. കൃത്യം 11 മണിക്ക് തന്നെ സഭാ നടപടികള്‍ തുടങ്ങി.ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറായി നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ജെ.ഡി.എസും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴാണ് കര്‍ണാടക നിയമസഭാ സമ്മേളനം തുടങ്ങിയത്.
ഏറ്റവും മുതര്‍ന്ന അംഗത്തെ പ്രോട്ടേം സ്പീക്കറായി നിയമിക്കുന്ന കീഴ്‌വഴക്കം തെറ്റിച്ചുകൊണ്ടാണ് ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറാക്കിയതെന്നും ബൊപ്പയ്യ സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിന് മുമ്പ് വിധേയനായിട്ടുണ്ടെന്നും കോണ്‍ഗ്രസിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ബൊപ്പയ്യയ്ക്ക് നോട്ടീസ് നല്‍കി വാദം കേട്ടല്ലാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
നിയമസഭാ നടപടി പൂര്‍ണ്ണമായും വീഡിയോ റെക്കോഡ് ചെയ്യണമെന്നും ലൈവായി പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ചാനലുകള്‍ക്കും അവകാശം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.