Kerala News

അനുമതിയില്ലാതെ രക്തമെടുത്തു കോടതിയില്‍ പരാതിയുമായി ഫ്രാങ്കോ

തന്റെ അനുമതിയില്ലാതെ പോലീസ്, തന്റെ രക്തവും ഉമിനീരുമെടുത്തെന്ന പരാതിയുമായി ഫ്രാങ്കോ മുളയ്ക്കല്‍.

Kottayam

തന്റെ അനുമതിയില്ലാതെ പോലീസ്, തന്റെ രക്തവും ഉമിനീരുമെടുത്തെന്ന പരാതിയുമായി ഫ്രാങ്കോ മുളയ്ക്കല്‍. പാലാ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേട്ടിനു മുന്നിലായിരുന്നു ഫ്രാങ്കോ ഈ പരാതി ഉന്നയിച്ചത്. പോലീസ് മര്‍ദ്ദിച്ചോ എന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഫ്രാങ്കോയുടെ പരാതി. പോലീസിന്റെ പെരുമാറ്റം തൃപ്തികരമല്ലെന്ന വാദം ഉന്നയിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ പരാതി പറഞ്ഞിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍.


നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഫ്രാങ്കോയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഫ്രാങ്കോയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്നും പോലീസിന്റെ സമീപനം ശരിയല്ലെന്നുമുള്ള വാദം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഫ്രാങ്കോയുടെ അഭിഭാഷകര്‍ നടത്തുന്നത്.