Sports

11 Jul 2019 05:25 AM IST

ന്യൂസീലൻഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത്

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിലും ഇന്ത്യ സെമിയിൽ പുറത്തായി. ന്യൂസീലൻഡ് ആകട്ടെ, തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിന് യോഗ്യത നേടി.92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോണിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോണിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.

 

59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സെടുത്തു. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടാകുകയായിരുന്നു.ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനയുമില്ലാതെ പുറത്തായി.