LAW

15:44 PM IST

മൻമോഹൻ സിങിനെ അപമാനിച്ചില്ലെന്ന് സർക്കാർ

മുൻപ്രധാനമന്ത്രി മൻമോഹൻ സിങിനെ അപമാനിച്ചില്ലെന്ന് സർക്കാർ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് രാജ്യസഭയെ അറിയിച്ചു.

മുൻപ്രധാനമന്ത്രി മൻമോഹൻ സിങിനെ അപമാനിച്ചില്ലെന്ന് സർക്കാർ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് കോൺഗ്രസ് എം.പിമാർ രാജ്യസഭയിൽ നടത്തിയ പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും മുൻ രാഷ്‌ട്രപതി ഹമീദ് അൻസാരിയെയും അവരുടെ ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും ഏറെ സർക്കാർ ബഹുമാനിക്കുന്നുണ്ടെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. മറിച്ചുള്ള നിരീക്ഷണം തെറ്റാണെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടൽ നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ മണിശങ്കർ അയ്യരുടെ വസതിയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവർ പാക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് മോഡി ആരോപിച്ചത്. വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സും ബിജിയും തമ്മിൽ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവച്ചിരുന്നു. പാർലമെന്റിലും പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരാമർശത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ മാപ്പു പറയില്ലെന്ന് കടുംപിടുത്തത്തിലായിരുന്ന സർക്കാർ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ രാജ്യസഭയിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു. ധനമന്ത്രിയുടെ വിശദീകരണം അംഗീകരി