Film Review

06 Jan 2019 03:30 AM IST

Reporter-Leftclicknews

ട്രോളന്മാർക്കു മറുപടിയുമായി നെറ്റ്ഫ്ലിക്സ്

രാധിക ആപ്‌തെ എവിടെ എന്ന കമന്റ് ഒഴിവാക്കുന്നത് ഈ വർഷത്തെ നിങ്ങളുടെ നവവത്സര പ്രതിജ്ഞയായി മാറ്റണം

 കഴിഞ്ഞ കുറെ കാലമായി ട്രോളർമാരുടെ കടുത്ത ആക്രമണം നേരിടുകയാണ് പ്രമുഖ ബോളിവൂഡ്‌ താരം രാധിക ആപ്‌തെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സ്ട്രീമിങ് സൈറ്റ് ആയ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിൽ നിന്നും ഇറക്കിയിട്ടുള്ള എല്ലാ ഒറിജിനൽ സീരീസുകളിലും നിറസാന്നിധ്യമാണ് ആപ്‌തെ. "രാധിക ഇല്ലാത്ത സീരീസുകൾ നെറ്റ്ഫ്ലിക്സിന് ഇല്ലേ" എന്ന ചോദ്യം ഉന്നയിച്ചാണ് ട്രോളന്മാർ ട്രോളി കൊല്ലുന്നത്.

ഈ സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഒഫീഷ്യൽ പേജിലൂടെ ട്രോളന്മാർക്കു മറുപടിയുമായി എത്തിയിരിക്കുന്നത്. "രാധിക ആപ്‌തെ എവിടെ എന്ന കമന്റ് ഒഴിവാക്കുന്നത് ഈ വർഷത്തെ നിങ്ങളുടെ നവവത്സര പ്രതിജ്ഞയായി മാറ്റണം'' എന്നാണ് നെറ്റ്ഫ്ലിക്സ് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത് . ഇന്ത്യൻ പാരലൽ സിനിമകളിലെ നിറസാനിധ്യമാണ് രാധിക ആപ്‌തെ. നടി പ്രധനവേഷത്തിൽ എത്തിയ പാർചഡ് എന്ന സിനിമ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദശിപ്പിച്ചിട്ടുണ്ട്.


Reporter-Leftclicknews