22:21 PM IST
zeul
പുതിയ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതോടെ ആണവ രാഷ്ട്രമാകുക എന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതായി ഉത്തരകൊറിയ അറിയിച്ചു. യു.എസ് ഒന്നടങ്കം തങ്ങളുടെ മിസൈല്‍ പരിധിയില്‍ വരുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആണവ ഭീഷണിയെയും ആണവായുധം ഉപയോഗിച്ചുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളെയും പ്രതിരോധിക്കാന്‍ പുതിയ മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങള്‍ക്കു കഴിയുമെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. അമേരിക്കയും ചൈന ഒഴികെയുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഉത്തരകൊറിയ മാരകമായ മിസൈലുകള്‍ നിര്‍മ്മിക്കുന്നത് ലോകത്തിനാകെ ഭീഷണിയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അഭിപ്രായപ്പെട്ടു. അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ് ഉത്തരകൊറിയയില്‍ നിന്നുണ്ടായതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെ പ്രതികരിച്ചു. ഉത്തരകൊറിയയുടെ ഹിംസാത്മകമായ നീക്കം തികഞ്ഞ അവിവേകമാണെന്നായിരുന്നു ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ പ്രതികരണം.