13:33 PM IST
100 കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ മലയാള ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ പുലിമുരുകൻ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ചിത്രത്തിലെ രണ്ടു പാട്ടുകൾ ഓസ്കാർ പട്ടികയിൽ ഇടം നേടിയതോടെയാണിത്. ചിത്രത്തിലെ "കാടണിയും കാൽചിലമ്പേ", "മാനത്തെ മാരിക്കുറുമ്പേ" എന്നീ ഗാനങ്ങളാണ് ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഗോപിസുന്ദറാണ് ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. അന്തിമ പട്ടിക 23 നു പ്രസിദ്ധീകരിക്കും. അക്കാദമി ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ് പുലിമുരുകനും ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് ഈ വിഭാഗത്തിൽ ആകെ പരിഗണിക്കുന്നത് പുലിമുരുകനിലെ ഗാനങ്ങൾ മാത്രമാണ്. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുക. ഇവക്കാണ് 23 ന് അക്കാദമി നോമിനേഷൻ പ്രഖ്യാപിക്കുക.