14 Jan 2019 22:50 PM IST
രജനികാന്ത് നായകനായി എത്തിയ 'പേട്ട' തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ തകർത്ത് ഓടുകയാണ്. സംഘ പരിവാർ രാഷ്ട്രീയത്തെ തുറന്നു കാണിക്കാനുള്ള ശ്രമം സിനിമയിലുണ്ട്.കാണിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ തമിഴ് സൂപ്പർ സ്റ്റാർ സിനിമകളിൽ എല്ലാം ഇന്ത്യൻ രാഷ്ട്രീയം വിഷയമാണ്. സംഘപരിവാറിനെയും രൂക്ഷമായ വിമർശനത്തിനും പരിഹാസത്തിനും ഈ സിനിമകൾ ഇരയാക്കുന്നു.
വിജയ് നായകനായെത്തിയ 'മെർസൽ'ലിലെ ജിഎസ്ടി പരാർശനങ്ങളും അതെ തുടർന്ന സിനിമയ്ക്കു നേരെ ഉണ്ടായ സംഘപരിവാർ ആക്രമങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. രജനികാന്ത് തന്നെ നായകനായെത്തി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത 'കാല' മറ്റൊരുദാഹരണമാണ്. ഈ കൂട്ടത്തിൽതന്നെയാണ് 'പേട്ട'യുടെയും സ്ഥാനം.
ഉത്തർപ്രദേശിലെ ഒരു വർഗീയ രാഷ്ട്രീയ നേതാവാണ് ചിത്രത്തിലെ പ്രധാന വില്ലൻ. നവാഫുദ്ദീൻ സിദ്ദിഖിയാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. ഇയാളുടെ മകൻ ജിത്തുവായി അഭിനയിക്കുന്നത് വിജയ് സേതുപതിയാണ് .
വിജയ് സേതുപതിയുടെ എൻട്രി തന്നെ ഒരു സംഘപുത്രന്റെ വേഷത്തിലാണ്. കയ്യിൽ കമ്പുമായി സദാചാര ഗുണ്ടായിസത്തിനിറങ്ങുന്ന ജിത്തുവിനെ രസകരമായാണ് കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്നത്.
ഉത്തരേന്ത്യൻ രാഷ്ട്രീയവും വർഗീയയും അക്രമവുമെല്ലാം സിനിമയിൽ ചിത്രീകരിക്കപ്പെടുന്നു. വാളും ബോംബും തോക്കുമെല്ലാം ഒഴിവാക്കാനാവാത്ത ഘടകങ്ങളായ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ സാമൂഹ്യവിരുദ്ധ വശങ്ങൾ ചിത്രം പുറത്തു കൊണ്ടുവരുന്നു. രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച രജനീകാന്ത് സംഘപരിവാറിന്റെ കൂടാരത്തിൽ ചേക്കേറുമെന്ന അഭ്യൂഹം നിലനിൽക്കെ പറത്തിറങ്ങിയ സിനിമ, ആ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന സൂചനയാണ് നൽകുന്നത്.