LAW

12:17 PM IST

ശശികലക്ക് തിരിച്ചടി അണ്ണാ ഡി.എം.കെയും രണ്ടിലയുംപളനിസ്വാമി പനീർസെൽവം പക്ഷത്തിന്

ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെയെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശശികലയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി.

 ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെയെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശശികലയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. അണ്ണാ ഡി.എം.കെഎന്ന പേരും ചിഹ്നമായ രണ്ടിലയും ഇനി ഇ.പളനിസ്വാമി- ഓ.പനീർസെൽവം പക്ഷത്തിന് ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. പാർട്ടി പേരിനും ചിഹ്നത്തിനുമായി ശശികല- ദിനകരൻ പക്ഷം നൽകിയ അപേക്ഷ കമ്മീഷൻ തള്ളി. ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാർട്ടിയുടെ പേരിനും ചിഹ്നത്തിനും തർക്കം വന്നത്. അവകാശവാദവുമായി പനീർസെൽവവും ശശികല പക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരു പക്ഷത്തിന്റെയും അപേക്ഷ സ്വീകരിച്ച കമ്മീഷൻ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നവും പേരും ഇരുകൂട്ടരും ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. പിന്നീട് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി നടത്തിയ ക്രമക്കേടുകളുടെ പേരിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ശശികല മുഖ്യമന്ത്രിയായി നിയമിച്ച പളനിസ്വാമി പിന്നീട് ശശികലയുമായി തെറ്റി പനീർ സെൽവത്തിനൊപ്പം ചേർന്നു. തുടർന്ന് ഇരുവരും ഒരുമിച്ച് ചിഹ്നത്തിനായി കമ്മീഷനെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക തീരുമാനത്തോടെ പളനിസ്വാമി പനീർസെൽവം പക്ഷത്തിന് രാഷ്ട്രീയ വിജയം കൂടിയാണ്.