മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന 4 സി.പി.ഐ മന്ത്രിമാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആലപ്പി അഷറഫ് എന്ന സിനിമാ പ്രവര്‍ത്തകനാണ് ഹൈക്കോടതിയ സമീപിച്ചത്. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ല എന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരന്‍ മുഖ്യമന്ത്രിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുക പോലും ചെയ്യാതെ ഹര്‍ജി തള്ളുകയായിരുന്നു.