Nettoons

12:20 PM IST

ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഓഖി ദുരന്തം വിലയിരുത്തുന്നതിന് കേന്ദ്രസംഘം എത്തുന്നു. ഈ മാസം 26 ന് ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘമാണ് എത്തുന്നത്.

 ഓഖി ദുരന്തം വിലയിരുത്തുന്നതിന് കേന്ദ്രസംഘം എത്തുന്നു. ഈ മാസം 26 ന് ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘമാണ് എത്തുന്നത്. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും സംഘത്തിലുള്ളവരും ഉണ്ടാകും. തീരദേശ മേഖലയിലെ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തും. രണ്ടുദിവസമാകും സന്ദര്‍ശനം. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശനത്തിനു ശേഷമാകും തീരുമാനിക്കുക. നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തര സഹായമായി 422 കോടി രൂപയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.