തിരുവനന്തപുരം(30-05-2018): ഇന്ധനവില 100 രൂപ കടന്നാലും ആശ്ചര്യപ്പെടാനില്ലെന്നു ധനകാര്യ മന്ത്രി തോമസ് ഐസക്. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ ഇന്ധനവില വർദ്ധനവ് ഏറ്റവും രൂക്ഷമായി ബാധിക്കുന്ന സംസ്ഥാനം കേരളമാണ്.അതുകൊണ്ടാണ് അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്ന നടപടിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരളം ശക്തമായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പെട്രോൾ, ഡീസൽ വില ജൂൺ 1 മുതൽ ഒരു രൂപ വീതം കുറയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതിയിൽ നിന്നും ഒരു ഭാഗം വെട്ടിക്കുറച്ചു കൊണ്ടാണ് വിലകുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം സംസ്ഥാന സർക്കാരിന്റ്റെ വരുമാനത്തിൽ ഏകദേശം 500 കോടിയോളം രൂപയുടെ നഷ്ട്ടം സംഭവിക്കും എന്നിട്ടും വിലകുറയ്ക്കുന്നതു ചെകുത്താനോട് വേദം ഓതിയിട്ടു കാര്യമില്ല എന്നുറപ്പായ സാഹചര്യത്തിലാണ്. ഇതിനാലാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ജനങ്ങൾക്ക് ഒരാശ്വാസം നല്കാൻ തീരുമാനിച്ചതെന്നു ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.